കണ്ണൂർ: അന്താരാഷ്ട്ര വനിത ദിനത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് 12 മണിക്ക് നൂൺ വാക്ക് നടത്തുമെന്ന് ജില്ലാ പ്രസിഡൻ്റ് ശ്രീജ മഠത്തിൽ അറിയിച്ചു. കേരളത്തിൽ പിടിമുറുക്കുന്ന മദ്യ മയക്കുമരുന്ന് മാഫിയകൾക്കെതിരെ, ലഹരിക്കും അക്രമത്തിനുമെ തിരെ, പൊതുജനങ്ങളെ ബോധവൽക്കരിക്കാനാണ് നൂൺ വാക്ക് സംഘടിപ്പിക്കുന്നത്. കണ്ണൂർ ഡി സി സി യിൽ നിന്നും ആരംഭിക്കുന്ന വാക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ് ഉദ്ഘാടനം ചെയ്യും.
Kannur District Mahila Congress with Noon Walk.